“മൂക്കൂട്ടപ്പെരുവഴി”

“മൂക്കൂട്ടപ്പെരുവഴി” വൈവിധ്യമുള്ള ജീവിതങ്ങളുടെ, ജീവിതത്തിലെ വൈവിധ്യങ്ങളുടെ ഒരു രൂപകമാണ്. വ്യക്തികളുടേയും ഉപസമൂഹങ്ങളുടേയും സ്വത്വ വൈവിധ്യങ്ങൾ കൂടിക്കലർന്നാണ് നമ്മുടെ സംസ്‌ക്കാരിക പരിസരം രൂപപ്പെട്ടിരിക്കുന്നത്. പല ഗ്രാമങ്ങളിൽ നിന്നും വന്നു ചേരുന്ന വഴികള്‍ കൂടിച്ചേര്‍ന്ന ചെറിയ നഗരങ്ങള്‍ വിവിധ സംസ്‌ക്കാരങ്ങള്‍ ഒത്തുചേരുകയും കൂടിക്കലരുകയും ചെയ്യുന്ന ഇടങ്ങളായി വികസിക്കുന്നു. അത്തരത്തിലുളള വ്യത്യാസങ്ങളുടെ ആരോഗ്യകരമായ സഹവാസമാണ് ജനാധിപത്യത്തിന്റെ സത്ത.

 

അത് വേറിട്ടൊരു നിലയെ, അപരത്വത്തെ സ്വന്തം നിലയോളം, സ്വന്തം സ്വത്വത്തോളം അംഗീകരിക്കുകയും അതുമായി സംവാദത്തിന് തുനിയുകയും ചെയ്യുന്നു. പലപ്പോഴും ഈ സഹവർത്തിത്വം പൊതുവായൊരു ഉത്തമ ലക്ഷ്യത്തെ സ്വപ്നം കാണുന്നുണ്ടാവാം. 

 

എന്നാൽ മറുവശത്ത് ഇത്തരം പരീക്ഷണങ്ങള്‍ വലിയ പരാജയങ്ങളിലേക്ക് കൂപ്പുകുത്തന്നതും കാണാം. അതിൽ തന്നെയുള്ള വൈവിധ്യങ്ങള്‍ ഏകപക്ഷീയമായി പരസ്പരം റദ്ദു ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. 

 

ഈ പരാജയങ്ങൾ സമൂഹത്തിൽ അപരത്വത്തോടുള്ള പേടിയായും വൈവിധ്യങ്ങളോടുള്ള അറപ്പായും ഉറഞ്ഞു കിടക്കുന്നു. അതിനാൽ സൂക്ഷ്മ സ്ഥലങ്ങളിൽ പോലും വൈവിധ്യങ്ങളുടെ കൂടിച്ചേരലുകളും അതിനെ നിയന്ത്രിക്കുന്ന ലാവണ്യ ബോധവും അതിന്റെ സംഘാടനവും അന്വേഷിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമായി മാറുന്നു.

 

“മുക്കൂട്ടപ്പെരുവഴി” അമൂര്‍ത്തമായ തലത്തിൽ  ഒരു ത്രികോണമാണ്. അത്  കേവലമൊരു ജ്യാമിതീയ രൂപം എന്നതിലുപരി എപ്പോഴും കൂട്ടിമുട്ടുന്ന, കൂടിക്കലരുന്ന മൂന്നു പാതകളുടെയും അങ്ങനെ രൂപപ്പെടുന്ന മൂന്നു ബിന്ദുക്കളുടെയും ദൃഢബന്ധത്തിന്റെ പ്രതീകവുമാണ്.

 

ഈ മൂന്ന് കലാകാരന്മാരും തുടക്കം മുതൽ തന്നെ തനതായ മാധ്യമ തെരഞ്ഞെടുപ്പുകളും സമാനവും വിവിധവുമായ ആശയങ്ങളും ചിന്തകളും നിലപാടുകളും ഉള്ളവരാണ്. ഈ പ്രദര്‍ശനത്തിന്റെ ഉള്ളടക്കം നിർണയിക്കുന്നതിന്റെ അടിസ്ഥാനവും അതുതന്നെ. 

 

കലയ്ക്ക് സൗന്ദര്യാനുഭൂതിയുടെ ബാധ്യത മാത്രമല്ല ചുമലിലേറ്റാനുള്ളത്. അത് വിവിധ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലുള്ള ചില എങ്കോണിപ്പുകളെക്കൂടി ഉൾക്കൊള്ളുന്നു. ഈ ഏങ്കോണിപ്പുകളും അവയുണ്ടാക്കുന്ന ക്രമരാഹിത്യവുമാണ് ചരിത്രം പുതിയ കാഴ്ചാ ശീലങ്ങൾ എന്ന പേരിൽ പിന്നീട് കുറിച്ചു വക്കുന്നത്.

-----

“Mukkoottapperuvazhi” represents diverse lives and diversity in individual life. Our cultural sphere has been evolved as an amalgamation of diverse identities of individuals and sub-cultural societies. Trajectories from the nerve centres of the rural culture converge and evolve as semi-urban cultural hotspots. Democracy finds its truest colours in such urban cultural melting pots. 

Such happening places, which are very receptive, accept otherness as much as a self-identity while initiating healthy discourses with the “other”. Often, these discourses envision a common good cause.  

On the other hand, there are discourses which plunge neckdown as terrifying debacles. Internal conflicts within such discourses collide head-on while trying to cancel each other. 

The resulting fiasco paves way for the unimaginable repulsion towards otherness and fear of all differences. Hence, it is inevitable in our time and space to assess the ever-colliding diverse forces, aesthetics as their catalyst and organizing agents on a micro-level. 

As an abstract idea, “Mukkoottapperuvazhi” is a triangle. Rather than a geometric entity, it acts as a convergence point of three ever-colliding and coalescing paths as well as tree resulting points. 

Anto George, Gopalan K and Mubarak Atmata have been keen to have their feet firmly on their diverse beliefs, mediums, worldviews, and quests. As a selection process, “Mukkoottapperuvazhi” is based heavily on their complex diversities and interactions. 

Art has no longer been burdened with the responsibility of aesthetics. It encompasses the wrinkles created by diverse political stands on our socio-political arena. Hence, these wrinkles and the resulting disorder eventually tagged as “contemporary visual sensibilities” by art history.

28, Vidyuth Nagar, Palakkad, Kerala, India, 678001

+91 82899 58494

  • Facebook
  • YouTube
  • Twitter
  • Instagram

© 2020 Atmata

Created by OjA Branding Studio